NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
10:48 AM
Wed, 16 April 2025

"ജലം ജീവിതം" എന്ന നൃത്താവിഷ്കാരം ചാവക്കാട്

"ജലം ജീവിതം" എന്ന നൃത്താവിഷ്കാരം ചാവക്കാട്


 കാട്ടൂർ പോംപൈ സെന്റ് മേരീസ് വി.എച്ച്.എസ്. എസ്.,എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ജലം അമൂല്യമാണ് എന്ന ആശയം ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി കുട്ടികളുടെ നേതൃത്വത്തിൽ"ജലം ജീവിതം" എന്ന നൃത്താവിഷ്കാരം ചാവക്കാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ അവതരിപ്പിച്ചു.തുടർന്ന് നടന്ന പദയാത്രയിൽ കടകളിൽ ബോധവൽക്കരണ സൂചികകൾ സ്ഥാപിക്കുകയും,ജലസംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.ചാവക്കാട് നഗരസഭ വാർഡ് കൗൺസിലർ ഫൈസൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.ബി.പ്രിയ അധ്യക്ഷത വഹിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി.ബി.വിനിത,മുൻ എൻഎസ്എസ് പി.ഒ.സൈമൺ ജോസ്,അധ്യാപകരായ കെ.എസ്.രശ്മി,പി.വി.പ്രതിഭ,പി.എ.ശുഭലക്ഷ്മി,എൻഎസ്എസ് വളണ്ടിയർ ലീഡർ മുഹമ്മദ് ഹാഷിം എന്നിവർ നേതൃത്വം നൽകി.





0 Comments