NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
11:47 PM
Fri, 2 May 2025

സ്നേഹക്കൂട് സംഘാടക സമിതി രൂപീകരിച്ചു

സ്നേഹക്കൂട് സംഘാടക സമിതി രൂപീകരിച്ചു

 


ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു തന്റെ മണ്ഡലമായ ഇരിങ്ങാലക്കുടയിൽ നടപ്പാക്കുന്ന സ്നേഹക്കൂട് ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി  തൃശ്ശൂർ ജില്ലാ വിഎച്ച്എസ്ഇ എൻഎസ്എസ്  യൂണിറ്റുകളുടെ സഹകരണതോടെ  കാട്ടൂർ പോംപൈ സെന്റ് മേരീസ്  ഹയർ സെക്കണ്ടറി (വൊക്കേഷനൽ) സ്കൂൾ എൻഎസ്എസ്  യൂണിറ്റ് നിർമ്മിക്കുന്ന സ്നേഹക്കൂട് പദ്ധതിയിലെ ആറാം ഭവനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം  കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കുമാരി ടിവി ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി എം കമറുദ്ദീൻ അധ്യക്ഷത വഹിച്ചു

ഗ്രാമപഞ്ചായത്തിലെ  ഒന്നാം വാർഡിൽ പണിയുന്ന വീടിന്റെ സംഘാടക സമിതി രക്ഷാധികാരിയായി മന്ത്രി ആർ ബിന്ദുവിനെയും, ചെയർമാനായി പ്രിൻസിപ്പാൾ പ്രിയ കെ ബി യെയും, കൺവീനർമാരായി വി എം കമറുദ്ദീൻ, വിമല സുഗുണൻ എന്നിവരെയും തെരഞ്ഞെടുത്തു.

ശ്രീ ഉല്ലാസ് കളക്കാട്, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ നവീന പി, എൻഎസ്എസ് റീജണൽ കോഡിനേറ്റർ പ്രീത എം, ജില്ലാ കോഡിനേറ്റർ സതീഷ് ടി വി, മാനേജർ വിൻസന്റ് ജോൺ പാനികുളം, പ്രിൻസിപ്പാൾ പ്രിയ കെ ബി,ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വി എ ബഷീർ, വാർഡ് മെമ്പർ വിമല സുഗുണൻ, എൻഎസ്എസ് ആർ പി സൈമൺ ജോസ് എന്നിവർ പ്രസംഗിച്ചു. സ്നേഹക്കൂട് കോർഡിനേറ്റർ ഡോക്ടർ ബിനു ടിവി സ്വാഗതവും, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  വിനിത വിബി നന്ദിയും പറഞ്ഞു

0 Comments