അവാർഡ് ജേതാവ് രശ്മി കെ എസ് തന്റെ യൂണിറ്റിനോടൊപ്പം

പഞ്ചായത്തിലെ ഏറ്റവും നല്ല എൻ എസ് എസ് യൂണിറ്റിനു കാട്ടൂർ ഗ്രാമ പഞ്ചായത് ഏര്പ്പെ ടുത്തിയ അവാർഡിന് പോംപൈ സെന്‍റ് മേരിസ് വോക്കെഷ്ണല്‍ ഹയര്‍ സെക്കണ്ടറി എൻ എസ് എസ് യൂണിറ്റ് അർഹമായി.
കനോലി കനാൽ വൃത്തിയാക്കൽ, പഞ്ചായത്തിൽ നടത്തിയ ആരോഗ്യ സർവ്വേ, പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തിയ വീട്ടിലൊരു പച്ചക്കറി തോട്ട നിർമാണം , സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ് , സാമൂഹ്യ തിന്മകൾക്കെതിരെയുള്ള നാടകക്കൂട്ടം , പൊതുസ്ഥലങ്ങൾ വൃത്തിയാക്കൽ തുടങ്ങി പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുകയും പഞ്ചായത്തിൽ പുതിയ പുതിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിനുമുള്ള അംഗീകാരമാണീ അവാർഡ്.
സ്കൂൾ അങ്കണത്തിൽ കൂടിയ യോഗത്തിൽ ബഹു .എം എൽ എ അരുണൻ മാസ്റ്റർ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രശ്മി കെ സിനു പുരസ്‌കാരം കൈമാറി. ബഹു എം.പി. ജയദേവൻ അധ്യക്ഷനായി . പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിൽ യോഗം ഉത്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ടി ബാലകൃഷ്ണൻ, വിനിത വി ബി , ഗീത എം ആർ എന്നിവർ ആ ശംസകൾ നേർന്നു .
അദ്ധ്യാപകരും നാട്ടുകാരും പൊതുപ്രവർത്തകരും എൻ എസ് എസ് വോളണ്ടിയേഴ്സും മറ്റു വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുത്തു
2 Comments
Congrats to nss team
ReplyDeleteGood going ..Congrats.
ReplyDelete