കാട്ടൂര്‍ പോംപെ സെന്‍റ് മേരീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ സൗഹൃദക്ലബിന്റെ നേതൃത്ത്വത്തിൽ മീഡിയയിലെയും പരസ്യമേഖലയിലെയും തൊഴിൽ സാധ്യതയെക്കുറിച്ചു സെമിനാര് നടന്നു.
ആധുനികസാങ്കേതികവിദ്യയുടെ സഹായത്താൽ നേടാവുന്ന ഒരുപാടു തൊഴിൽമേഖലകൾ പരിചയപ്പെടുത്തിയതോടൊപ്പം നല്ല ഫോട്ടോഗ്രാഫറാകുവാനുള്ള വഴികൾ വിവരിച്ചു. ക്യാമറകളെയും പരിചയപ്പെടുത്തി.
കുട്ടികളുടെ അഭിരുചി അളന്നു തിട്ട പെടുത്തി അവരിൽ അവബോധം വളർത്താൻ അഭിരുചി നിർണയ പരീക്ഷ സഹായിച്ചു. പ്രിന്‍സിപ്പല്‍ ശ്രീ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സൗഹൃദ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ സൈമണ്‍ ജോസ്, വിദ്യാര്‍ഥികൾ എന്നിവർ പ്രസംഗിച്ചു
0 Comments