NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=

വിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹമായി വി.എച്ച്.എസ്.ഇ. തൊഴില്‍മേള

വിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹമായി വി.എച്ച്.എസ്.ഇ. തൊഴില്‍മേള
തൃശ്ശൂര്‍: വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ തൊഴില്‍മേള വിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹമായി. തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കായി വി.എച്ച്.എസ്.ഇ.യും ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സെന്ററും ചേര്‍ന്നാണ് തൃശ്ശൂര്‍ ഗവ. വി.എച്ച്.എസ്.ഇ.യില്‍ തൊഴില്‍ മേള നടത്തിയത്. തൊഴില്‍ മേളയില്‍ 300ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പതിനെട്ടില്‍പ്പരം പൊതുമേഖലാ സ്ഥാപനങ്ങളും മൂന്ന് സ്വകാര്യ സ്ഥാപനങ്ങളുമാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്. 200ഓളം വിദ്യാര്‍ഥികളെ അപ്രന്റീസ്ഷിപ്പിനു വേണ്ടി പ്രാഥമികമായി തിരഞ്ഞെടുത്തു. വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ ജനാര്‍ദ്ദനക്കുറുപ്പ്, അസിസ്റ്റന്റ് ഡയറക്ടര്‍ ലീന രവിദാസ്, എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

0 Comments