തൊഴിലധിഷ്ഠിത ഹയര്‍സെക്കന്‍ഡറി പ്രവേശനം ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. അഡ്മിഷനുവേണ്ടി ഏതു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും അപേക്ഷ വാങ്ങാം. ഈ അപേക്ഷ പൂരിപ്പിച്ച് സൌകര്യപ്രദമായ ഏതു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നല്‍കാം.
ഏതു സ്കൂളിലെയും ഏതു കോഴ്സിലേക്കും താത്പര്യമനുസരിച്ച് അപേക്ഷിക്കാം. വിദ്യാര്‍ഥിക്കോ രക്ഷകര്‍ത്താവിനോ താത്പര്യമുളള പക്ഷം വെബ്സൈറ്റിലേക്കു നേരിട്ട് അപേക്ഷ നല്‍കുവാനും സൌകര്യമൊരുക്കിയിട്ടുണ്ട്. ഈ രീതിയില്‍ വെബ്സൈറ്റിലേക്കു ശരിയായി അപേക്ഷ സമര്‍പ്പിച്ചു കഴിയുമ്പോള്‍ ലഭിക്കുന്ന പ്രിന്റ്ഔട്ട് സൌകര്യപ്രദമായ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അനുബന്ധ രേഖകളോടും അപേക്ഷാ ഫീസിനും ഒപ്പം നല്‍കി, അക്നോളജ്മെന്റ് കൈപ്പറ്റണം.
വികലാംഗരായ വിദ്യാര്‍ഥികള്‍ കോഴ്സ് തെരഞ്ഞെടുക്കുന്നതിനു ജില്ലാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുന്ന കൌണ്‍സിലിംഗ് ക്യാമ്പില്‍ നിന്നും അനുയോജ്യമായ കോഴ്സ് രേഖപ്പെടുത്തി അസിസ്റന്റ് ഡയറക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വൈകല്യ സര്‍ട്ടിഫിക്കറ്റിനോടാപ്പം അപേക്ഷിക്കുന്ന സ്കൂളില്‍ സമര്‍പ്പിക്കണം. കൌണ്‍സിലിംഗിനു ശേഷം അസിസ്റന്റ് ഡയറക്ടര്‍ ശിപാര്‍ശ ചെയ്യുന്ന കോഴ്സിലേക്കു വികലാംഗ വിദ്യാര്‍ഥിക്ക് ഉറപ്പായും പ്രവേശനം ലഭിക്കും.
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ സ്പോര്‍ട്സ് സ്കൂളുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷാര്‍ഥികളുടെ ഫിസിക്കല്‍ ഫിറ്റ്നസ് കൂടി പരിഗണിച്ചാണ് റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കുന്നത്. വിശദവിവരങ്ങള്‍ ംംം.്വ രമു.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രവേശന നടപടിക്രമം- അപേക്ഷ സമര്‍പ്പണം: ഇന്നു മുതല്‍ 24 വരെ, ട്രയല്‍ അലോട്ട്മെന്റ് - ഈ മാസം 30, തിരുത്തലുകള്‍ സ്വീകരിക്കുന്നത്- ജൂണ്‍ മൂന്നുവരെ, ഒന്നാം അലോട്ട്മെന്റ് - ജൂണ്‍ ഒന്‍പത്, മുഖ്യ അലോട്ട്മെന്റുകള്‍ അവസാനിക്കുന്നത്- ജൂണ്‍ 25, ക്ളാസുകള്‍ ആരംഭിക്കുന്നത്- ജൂണ്‍ 26, അഡ്മിഷന്‍ അവസാനിക്കുന്നത്- ഓഗസ്റ് 17.

Friday, May 10, 2013
0 Comments