NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=

കാട്ടൂർ പോംപൈ സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

കാട്ടൂർ  പോംപൈ  സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
കാട്ടൂർ പോംപൈ സെന്റ് മേരിസ് ഹയർ സെക്കൻഡറി(വൊക്കേഷണൽ ) സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂളിൽ നടന്ന പരിപാടികളിൽ പ്രത്യേക  അസംബ്ലി, ലഹരി വിരുദ്ധ പോസ്റ്റർ മത്സരം, ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞ  പുതുക്കലും നടന്നു. 

ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് കാട്ടൂരിന്റെ പ്രധാന ഭാഗങ്ങളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കാട്ടൂർ ബസ് സ്റ്റാൻഡിൽ നടന്ന സമാപനം കാട്ടൂർ എസ് . ഐ രമേശ്‌ ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശവും, ഒപ്പുശേഖരണവും നടത്തി. അദ്ധ്യാപകർ തന്നെ സംഗീതം നൽകിയ ലഹരി വിരുദ്ധ സംഗീത ശില്പവും, എൻഎസ്എസ് വളണ്ടിയർമാർ ബോധവൽക്കരണ നൃത്തശില്പവും അവതരിപ്പിച്ചു. തുടർന്ന് 20 വളണ്ടിയർമാർ പങ്ക്‌ചേർന്നു നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പ്രിൻസിപ്പൽ പ്രിയ കെ.ബി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറിയും സ്കൂൾ കൗൺസിലറുമായ സൈമൺ ജോസ് നന്ദിയും പറഞ്ഞു. 

 പഞ്ചായത്തു പ്രതിനിധികളും, പിടിഎ പ്രതിനിധികളും, നാട്ടുകാരും, അധ്യാപകരും, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു. എൻ. എസ്. എസ് പി. ഒ. വിനിത വി. ബി, വിമുക്തി കോർഡിനേറ്റർ രശ്മി കെ. എസ്, അധ്യാപകരായ ജൂലി പി .ജെ , ശുഭ ലഷ്മി, ചിനു അരവിന്ദ്, വളണ്ടിയർ ലീഡർമാരായ ഇസ മരിയ, ആൻലിയ ലിറ്റോ എന്നിവർ നേതൃത്വം നൽകി















0 Comments