'പച്ചത്തുരുത്ത്' പദ്ധതിക്ക് പഞ്ചായത്ത് തലത്തിൽ തുടക്കം
ലോക പരിസ്ഥിതി ദിനം: കാട്ടൂർ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്‌ഘാടനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാട്ടൂർ ഗ്രാമപഞ്ചായത്തിൽ വിവിധ സ്കൂളുകളിൽ നടപ്പാക്കുന്ന 'പച്ചത്തുരുത്ത്' പദ്ധതിയുടെ ഈ വർഷത്തെ പഞ്ചായത്ത് തല ഉദ്ഘാടനം കാട്ടൂർ പോംപെ സെന്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ചടങ്ങിൽ പ്രിൻസിപ്പാൾ പ്രിയ കെ.ബി അധ്യക്ഷയായിരുന്നു. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി ടി വി ലത ഉദ്ഘാടനം നിർവഹിച്ചു.
പദ്ധതിയുടെ വിശദീകരണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കമറുദ്ദീൻ വി.എം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാഭായ് എൻ.സി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ സന്ദീപ് സി.സി, വിമല സുഗുണൻ, ജോസ് ഇ.എൽ, മോളി പീയൂസ്, ധനേഷ് എൻ.ഡി എന്നിവർ പ്രസംഗിച്ചു.
ഹരിത മിഷൻ അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, കൃഷി ഓഫീസർ രേഷ്മ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കൃഷി ഓഫീസർ വൃക്ഷത്തൈകൾ വിതരണം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി സൈമൺ ജോസ് സ്വാഗതവും ജൂലി പി.ജെ നന്ദിയും രേഖപ്പെടുത്തി. എൻഎസ്എസ് വളണ്ടിയർ നന്ദമോഹൻ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രകൃതിസ്നേഹ പ്രതിജ്ഞ ചൊല്ലി.
തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും ചേർന്ന് സ്കൂൾ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ ഫലവൃക്ഷങ്ങളും ഔഷധ ചെടികളും നട്ടു.
0 Comments