ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു നേതൃത്വം നൽകുന്ന സ്നേഹക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തി കാട്ടൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി തിയ്യത്തുപറമ്പിൽ അജയന്റെ മകൻ അജിത്തിന്റെ ഗൃഹനവീകരണം പൂർത്തിയാക്കി കുടുംബത്തിനു കൈമാറി കാട്ടൂർ പോംപെ സെന്റ് മേരിസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ NSS വോളൻണ്ടിയേഴ്‌സ്.
ശോചനീയവസ്ഥയിൽ ആയിരുന്ന ഗൃഹത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തൃശൂർ ജില്ലയിലെ മുഴുവൻ NSS വോളൻണ്ടിയേഴ്‌സ് ഒറ്റകെട്ടായി നടത്തിയ വിവിധ ധന-വിഭവ സമാഹരണവും, കാട്ടൂർ പോംപെ സെന്റ് മേരിസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വവുമാണ് സാക്ഷാത്ക്കരിച്ചത്.
സ്നേഹക്കൂടിൻറെ താക്കോൽ ദാനം മന്ത്രി ആർ ബിന്ദു അജിത്തിന്റെ വീട്ടിൽ വച്ചു നടന്ന ലളിതമായ ചടങ്ങിൽ നിർവഹിച്ചു.
കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടിവി ലത അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി എ ബഷീർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രഹികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അനീഷ്, വാർഡ് മെമ്പർമാരായ വിമല സുഗുണൻ, രമാഭായ്, NSS റീജിയണൽ കോർഡിനേറ്റർ എം പ്രീത, ജില്ലാ കോർഡിനേറ്റർ സതീഷ് ടി വി, ക്ലസ്റ്റർ കോഡിനേറ്റർ ബിജോയ് വർഗീസ്, കാട്ടൂർ പോംപെ സെന്റ് മേരിസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ പ്രിയ കെ ബി, എൻഎസ്എസ് മുൻ പ്രോഗ്രാം ഓഫീസർ സൈമൺ ജോസ് എന്നിവർ പ്രസംഗിച്ചു
ഡോക്ടർ ബിനു ടിവി സ്വാഗതവും, കാട്ടൂർ പോംപെ സെന്റ് മേരിസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനിത വി ബി നന്ദിയും പറഞ്ഞു.
നാട്ടുകാരും, അജിത്തിന്റെ ബന്ധുക്കളും, തൃശൂർ ജില്ലയിലെ വിവിധ NSS യൂണിറ്റുകളിൽ നിന്നുള്ള വളണ്ടിയേഴ്‌സും പ്രോഗ്രാം ഓഫീസേഴ്‌സും, സമീപ സ്കൂളുകളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും യോഗത്തിൽ പങ്കെടുത്തു.
0 Comments