ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി ഡോക്ടർ ആർ ബിന്ദു നൽകുന്ന സ്നേഹക്കൂട് പദ്ധതിയിൽ കാട്ടൂർ പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർഥിയായ തെയ്യത്ത് പറമ്പിൽ അജയന്റെ മകൻ അജിത്തിന്റെ ശോചനീയാവസ്ഥയിലായിരുന്ന ഗൃഹത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
തൃശ്ശൂർ ജില്ലയിലെ വൊക്കേഷണൽ ഹയർസെക്കൻഡറിയിലെ 32 എൻഎസ്എസ് യൂണിറ്റുകൾ നടത്തിയ വിവിധ വിഭവ സമാഹകരണ പ്രവർത്തനങ്ങളാണ് ഇതിന്റെ അടിത്തറ.
കാട്ടൂർ പോംപൈ സെന്റ് മേരീസ് വി എച് സിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
പ്രസ്തുത ഭവനത്തിന്റെ താക്കോൽ ദാനം 2025 മാർച്ച് ഒന്നാം തീയതി ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ബഹുമാനപ്പെട്ട മന്ത്രി നിർവഹിക്കുന്നു.
സന്തോഷകരമായ ഈ ധന്യ മുഹൂർത്തത്തിന് സാക്ഷികളാകാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു
0 Comments