കാട്ടൂർ പോംപൈ സെന്റ് മേരിസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ NSS യൂണിറ്റ് സംഘടിപ്പിച്ച ദ്വിദിന സഹവാസ മിനി ക്യാമ്പ് 'കൂടെ' സമാപിച്ചു. ആഗസ്റ്റ് 24 ശനിയാഴ്ച സ്കൂൾ പ്രിൻസിപ്പാൾ പ്രിയ കെ ബി എൻഎസ്എസ് പതാക ഉയർത്തിയതോടെ ക്യാമ്പിന് തുടക്കം കുറിച്ചു. തുടർന്ന് സ്കൂൾ അങ്കണത്തിൽ വെച്ചു കാട്ടൂർ ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് നടന്ന 'സുഖദം' ആയുർവേദ ക്യാമ്പ് കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കുമാരി ടിവി ലത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സന്ദീപ് സി സി, ആയുർവേദ ഡോക്ടർ അരവിന്ദ്, പിടിഎ പ്രസിഡണ്ട് എം കെ ബൈജു എന്നിവർ സംസാരിച്ചു
എൻഎസ്എസ് വളണ്ടിയേഴ്സ് സ്കൂൾ പരിസരത്തുള്ള വീടുകളും കടകളും സന്ദർശിച്ച് നടത്തിയ സോപ്പ്, ഡിഷ് വാഷ്,
ഫിനോയിൽ,ലിപ്സ്റ്റിക് തുടങ്ങിയ സാധനങ്ങളുടെ വിൽപ്പനയിലൂടെ ലഭിച്ച മുഴുവൻ തുകയും വയനാട്ടിലെ ദുരിതബാധിതർക്കായി മാറ്റിവെച്ചു
ലിംഗ വിവേചനത്തിനും ചൂഷണത്തിലും എതിരെ സമത്വ ജ്വാല, ജെൻഡർ പാർലമെന്റ് എന്നീ പദ്ധതികൾ ക്യാമ്പിന്റെ ഭാഗമായിരുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനിത വിബി, മാനേജർ വിൻസെന്റ് ജോൺ പാനികുളം, എൻഎസ്എസ് ലീഡർമാരായ ഇസ മരിയ, മുഹമ്മദ് ഹാഷിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
0 Comments