
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാട്ടൂർ പോംപൈ സെന്റ് മേരീസ് വി എച്ച് എസ് എസ് NSS യൂണിറ്റ് കാർബൺ ന്യൂട്രൽ ക്യാമ്പസ് എന്ന ആശയം പ്രാവർത്തികമാക്കുന്നതിനോടനുബന്ധിച്ച് മുളംകൂട്ടങ്ങൾ നടീൽ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കുമാരി ടി.വി.ലത നിർവഹിച്ചു.കേരളത്തിലെ എല്ലാ വിഎച്ച്എസ്ഇ NSS യൂണിറ്റുകളിലും നടപ്പിലാക്കുന്ന 'ഋതുഭേദ ജീവനം' പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി.പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ കമറുദ്ദീൻ,വാർഡ് മെമ്പർ ശ്രീ പി എസ് അനീഷ് ,NSS പ്രോഗ്രാം ഓഫീസർ വിനിത വി ബി, സ്കൂൾ മാനേജർ,പിടിഎ പ്രസിഡൻറ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പ്രിൻസിപ്പാൾ ശ്രീമതി. പ്രിയ കെ ബി പരിസ്ഥിതി ദിന സന്ദേശം നൽകി.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും, മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടപ്പിലാക്കാനും പഞ്ചായത്ത് പ്രസിഡൻറ് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.കാർബൺ ന്യൂട്രൽ പരിസ്ഥിതി എന്ന ആശയം എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കാൻ NSS വളണ്ടിയേഴ്സ് ദൃഢപ്രതിജ്ഞ എടുത്തു.
0 Comments