
കാട്ടൂർ പോംപൈ സെൻറ് മേരിസ് എച്ച് എസ് എസ് ( വൊക്കേഷണൽ) എൻ എസ് എസ് യൂണിറ്റ് വായനാവാരാചരണത്തോട് അനുബന്ധിച്ച് സ്വന്തം സ്കൂളിലെ എൽ പി വിഭാഗം കുട്ടികൾക്കായി കഥാപുസ്തകങ്ങൾ നൽകി. പ്രോഗ്രാം ഓഫീസർ വിനിത ടീച്ചറും വോളണ്ടിയർമാരും ചേർന്ന് പുസ്തകങ്ങൾ പ്രധാന അധ്യാപിക ലക്ഷ്മി ടീച്ചർക്ക് കൈമാറി. അവർക്കായി കഥകൾ വായിച്ചു കൊടുത്തും കവിതകൾ ചൊല്ലിയും അവിസ്മരണീയമാക്കി .വി എച്ച് എസ് -എൽ പി വിഭാഗം അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
0 Comments