NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
07:20 AM
Mon, 5 May 2025

അടിയന്തിര ജീവൻ രക്ഷാ പരിശീലനം നൽകി

 അടിയന്തിര ജീവൻ രക്ഷാ പരിശീലനം നൽകി
കാട്ടൂർ PSMVHSS യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി NSS വളണ്ടിയേഴ്സിന് ഇരിഞ്ഞാലക്കുട IMA യൂണിറ്റിന്റെ നേതൃത്വത്തിൽ അടിയന്തിര ജീവൻ രക്ഷാ പരിശീലനം നൽകി. IMA ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡണ്ട് ഡോ. ഉഷാകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.ഡേവിസ്, ഡോ. നതാനിയേൽ, ഡോ. റീജ, ഡോ. അഞ്ജു, ഡോ. ശ്രീനാഥ്, ഡോ. അരുൺ തുടങ്ങി വിദഗ്ധ ഡോക്ടർമാർ പരിശീലനത്തിന് നേതൃത്വം നൽകി. വൊക്കേഷണൽ ഹയർസെക്കന്ററി NSS ക്യാമ്പിന്റെ 'രക്ഷിതം ' പ്രൊജക്ടിലാണ് വിദ്യാർത്ഥികളിൽ അടിയന്തിര ജീവൻ രക്ഷാ പരിശീലനം നൽകുന്ന ഈ പരിപാടി ഉൾപ്പെടുന്നത്. NSS വളണ്ടിയേഴ്സിന് ഏറെ പ്രയോജനകരമായ ഒരു പരിപാടിയായിരുന്നു ഇത്


0 Comments