NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
12:40 PM
Sun, 4 May 2025

ലഹരി വിരുദ്ധ ക്ലബ്ബ് ആരംഭിച്ചു

ലഹരി വിരുദ്ധ ക്ലബ്ബ് ആരംഭിച്ചു


കാട്ടൂർ പോംപെ സെൻ്റ് മേരീസ് വി എച് എസ് എസ് ൽ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ് ലഹരി വിരുദ്ധ ക്ലബ്ബ് ആരംഭിച്ചു. പ്രിൻസിപ്പാൾ ശ്രീമതി കെ ബി പ്രിയ ടീച്ചർ അധ്യക്ഷത വഹിച്ചു. കുമാരി കൃഷ്ണപ്രിയ യെ ലഹരിവിരുദ്ധ ക്ലബ്ബിൻറെ  കൺവീനറായി ( വിദ്യാർത്ഥി) തിരഞ്ഞെടുത്തു. ക്ലബ് അംഗങ്ങൾക്ക് തൃശൂർ എക്സൈസ് വിമുക്തി റിസോഴ്സ് പേഴ്സണും ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ മായ ശ്രീ ജദീർ പി എം, സമകാലീന വിഷയങ്ങളെ ക്കുറിച്ചും ലഹരി വിരുദ്ധ ക്ലബ്ബിൻറെ പ്രവർത്തനത്തെ ക്കുറിച്ചും വിശദീകരിച്ചു. വിദ്യാർത്ഥികളിൽ പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തമാസത്തെ അവലോകന യോഗത്തിൽ അറിവാണ് ശക്തി - വായനയാണ് ലഹരി എന്ന സന്ദേശത്തിലൂന്നി ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അധ്യാപകരായ ശ്രീമതി വി ബി വിനിത ടീച്ചർ, ശ്രീമതി പി വി പ്രതിഭ ടീച്ചർ, ശ്രീ ഇ ചിനു അരവിന്ദ് മാസ്റ്റർ എന്നിവർ അടക്കം 32 പേർ പങ്കെടുത്തു.

0 Comments