NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
  • Default Language
  • Arabic
  • Basque
  • Bengali
  • Bulgaria
  • Catalan
  • Croatian
  • Czech
  • Chinese
  • Danish
  • Dutch
  • English (UK)
  • English (US)
  • Estonian
  • Filipino
  • Finnish
  • French
  • German
  • Greek
  • Hindi
  • Hungarian
  • Icelandic
  • Indonesian
  • Italian
  • Japanese
  • Kannada
  • Korean
  • Latvian
  • Lithuanian
  • Malay
  • Norwegian
  • Polish
  • Portugal
  • Romanian
  • Russian
  • Serbian
  • Taiwan
  • Slovak
  • Slovenian
  • liish
  • Swahili
  • Swedish
  • Tamil
  • Thailand
  • Ukrainian
  • Urdu
  • Vietnamese
  • Welsh

Tour 2023-നിർദ്ദേശങ്ങൾ

 Tour 2023-നിർദ്ദേശങ്ങൾ

സമ്മത പത്രം മാതൃക പോലെ വിദ്യാർഥികൾ എഴുതി രഷിതാക്കളെ കൊണ്ട് ഒപ്പ് ചെയ്പ്പിച്ചു ക്ലാസ്സ് അദ്ധ്യാപകരെ ഏൽപ്പിക്കണം. സമ്മതപത്രത്തിൽ രഷിതാക്കളെ ബന്ധപ്പെടാനുള്ള ഫോൺ no നിർബന്ധമായും എഴുതണം

എല്ലാ മാതാപിതാക്കളും 21 ചൊവ്വ രാവിലെ കൃത്യം 6.20നും 6.40നും ഇടയിൽ തന്നെ കുട്ടികളെ സ്കൂളിൽ (vhse building ) എത്തിക്കേണ്ടതാണ് . എങ്കിൽ മാത്രമേ  7 മണിക്ക് വളരെ കൃത്യതയോടെ കൂടി നമുക്ക് സ്കൂളിൽ നിന്നും പുറപ്പെടുവാൻ സാധിക്കുകയുള്ളൂ. വിദ്യാർത്ഥികളെ അധ്യാപകരെ ഏൽപ്പിച്ചതിനു ശേഷം മാതാപിതാക്കൾക്ക് തിരിച്ചു പോകാവുന്നതാണ്. എല്ലാ വിദ്യാർത്ഥികളും ഐഡി കാർഡ് മാതാപിതാക്കളുടെയും എസ്കോർട്ടിങ് ടീച്ചേഴ്സിന്‍റെയും ഫോൺ നമ്പർ എഴുതിയ പേപ്പർ എന്നിവ  ടൂർ വരുമ്പോൾ കൊണ്ടുവരുന്ന ബാഗിൽ എടുത്തു വയ്ക്കേണ്ടതാണ്.

ചെയ്യേണ്ട കാര്യങ്ങൾ ഒന്നുകൂടി ഓർമ്മിപ്പിക്കാം.
ബാഗിൽ വളരെ അത്യാവശ്യമുള്ള വസ്ത്രങ്ങൾ മാത്രം കരുതുക. വസ്ത്രങ്ങൾ എടുത്തു വയ്ക്കുമ്പോൾ നിങ്ങൾക്ക് കിട്ടിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായ വസ്ത്രങ്ങൾ മാത്രം എടുത്തു വെക്കാൻ ശ്രദ്ധിക്കുക. രാത്രി ധരിക്കാൻ ഉള്ള മാന്യമായ വസ്ത്രങ്ങളും കൂടെ കരുതണം. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ നിർബന്ധമായും കരുതണം. സ്ഥിരമായി ഉള്ള രോഗങ്ങൾക്കും, തണുപ്പുള്ള കാലാവസ്ഥയിൽ അസുഖങ്ങൾ വരാൻ സാധ്യതയുള്ളവരും അതിനു ഡോക്ടർ നിർദ്ദേശ പ്രകാരം കഴിക്കാറുള്ള മരുന്ന് കരുതുക. 

ഐ ഡി കാർഡ്,  ചീർപ്, ബ്രഷ്, പേസ്റ്റ്, സോപ്പ്, തോർത്ത്, കുട  മുതലായ കാര്യങ്ങൾ മറക്കാതെ എടുത്തു വയ്ക്കുക.   സൗന്ദര്യവർദ്ധക വസ്തുക്കൾ  അത്യാവശ്യമുണ്ടെങ്കിൽ കരുതാം. ടോയ്‌ലറ്റിൽ പോകുമ്പോൾ ഉപയോഗിക്കാനായി ഒരു ചെരുപ്പ് കരുതുന്നത് നല്ലതായിരിക്കും. ബാഗ് പരിശോധിച്ചാൽ ഇവ കൂടാതെ ഒന്നും കാണാൻ പാടില്ല. 

ഒരു പ്ലാസ്റ്റിക് കവർ പോക്കറ്റിൽ നിർബന്ധമായും കരുതണം. പുറമേ 3 എണ്ണം ബാഗിൽ കരുതേണ്ടതാണ്. അത് യാതൊരു കാരണവശാലും പുറത്തേക്കു വലിച്ചെറിയരുത്. കനത്ത പിഴ ചുമത്തപ്പെടാം. 

കുട്ടികൾ അധികം പൈസ കയ്യിൽ വയ്ക്കേണ്ടതില്ല അത്യാവശ്യത്തിനു മാത്രം പൈസ കയ്യിൽ കരുതിയാൽ മതി. ഷോപ്പിംഗ് നടത്തി ഗുണനിലവാരമില്ലാത്തതും ആവശ്യമില്ലാത്തതും മായ സാധനങ്ങൾ വാങ്ങി പിന്നീട് വീട്ടിൽ അതു ബാധ്യതയായി മാറുകയാണ് പതിവ്.

കൊണ്ടു വരാൻ പാടില്ല എന്നു പറഞ്ഞ സാധനങ്ങൾ 
പാനീയ പദാർത്ഥങ്ങൾ, കുടിവെള്ളം, കളർ പൊടികൾ, ഇലക്ട്രോണിക് സാധങ്ങൾ, ബബിൾഗം ഉൾപ്പെടെയുള്ള മിഠായികൾ, മദ്യം, മയക്കുമരുന്ന്, പുകയില വസ്തുക്കൾ, അധ്യാപകർ നിർദ്ദേശിക്കുന്ന മറ്റു വസ്തുക്കൾ. 

22 ബുധൻ രാത്രി 10 മണിക്ക് ശേഷം അദ്ധ്യാപകരെ വിളിച്ചു ചോദിച്ചു മാത്രം സ്കൂളിൽ കുട്ടികളെ കൊണ്ടുപോകാൻ വരിക. എവിടെ എത്തി എന്നു അതാതു സമയം ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യും എന്നു കൂടി ഓർക്കുക.


ആരും ആരെയും ഒന്നിനും നിർബന്ധിക്കാതെ. ....
എല്ലാവരും ഒരു മനസ്സാകുന്ന. .. ഹൃദയ ഏക്യം സാധ്യമാക്കുന്ന ഒരു അവസ്മരണീയ യാത്ര നേരുന്നു

സൈമൺ ജോസ് 

0 Comments