പൊതു വിദ്യാഭ്യാസ വകുപ്പ് കേരള അമൃത മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് ജലം ജീവിതം പദ്ധതിയുടെ ഭാഗമായി കാട്ടൂർ പോം പെ സെന്റ് മേരിസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിളംബര ജാഥയും ബോധവൽക്കരണ നാടകവും അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നടത്തിയ പരിപാടിയിൽ പിടിഎ പ്രസിഡന്റ് ശ്രീ.ബിനോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് കാൻവാസ് " തെളിയും തിര " പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി നിർവഹിച്ചു. 'മെസ്സേജ് മിറർ' പ്രകാശനം അമൃത മിഷൻ കോഡിനേറ്റർ രാഹുൽ എൻ നിർവഹിച്ചു. സമ്മാനവിതരണം വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ പ്രിയ കെ ബി നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ലത, എൻഎസ്എസ് ക്ലസ്റ്റർ കോർഡിനേറ്റർ ബിജോയ് വർഗീസ്, മുൻ പ്രോഗ്രാം ഓഫീസർ രശ്മി കെ എസ്, എൻഎസ്എസ് ലീഡർ അൽഹാന ജാസ്മിൻ എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗീത എംആർ നന്ദി രേഖപ്പെടുത്തി.

Tuesday, November 07, 2023
You may like these posts
സ്നേഹക്കൂട് കൈമാറി കാട്ടൂർ പോംപെ സെന്റ് മേരിസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
March 01 2025SIMON PAVARATTYതാക്കോല്‍ദാനം, നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു
February 26 2025Simon Mashവയറെരിയുന്നവര്‍ക്ക് താങ്ങായി കാട്ടൂര്‍ പോംപേ സെന്റ് മേരീസ് സ്കൂളിലെ വളണ്ടിയര്‍മാര്‍
February 26 2025Simon Mash
0 Comments