NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
11:14 AM
Sat, 3 May 2025

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ കാട്ടൂർ സെന്റ് മേരീസ് പോംപെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ രക്ഷിതാക്കളെ ആദരിച്ചു

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ കാട്ടൂർ സെന്റ് മേരീസ് പോംപെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ രക്ഷിതാക്കളെ ആദരിച്ചു
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ കാട്ടൂർ സെന്റ് മേരീസ് പോംപെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ രക്ഷിതാക്കളെ ആദരിച്ചു.കാട്ടൂർ സ്വദേശികളായ മധുരമ്പിളളി പൊക്കക്കില്ലത്ത് ഷാജി, പണിക്കശ്ശേരി അനിലൻ, വലിയകത്ത് സക്കീർ ,തോട്ടുപറമ്പത്ത് ജോഷി എന്നിവരെയാണ് എൻഎസ്എസ് ദിനത്തിൽ ആദരിച്ചത്.പഞ്ചായത്ത് പ്രസിഡണ്ട് മനോജ് വലിയപറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സ്വപ്ന നജിൽ, പ്രിൻസിപ്പൽ ടി.ബാലകൃഷ്ണൻ, പിടിഎ പ്രസിഡണ്ട്സൈനബി അമീർ ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.എസ് രശ്മി, വളണ്ടിയർ ലീഡർ ബാദുഷ എന്നിവർ സംസാരിച്ചു.

0 Comments