പ്രളയ ശേഷം സാരികൊണ്ടു മറച്ച ഒരു വീട് |
വീടുകൾക്ക് കേടുസംഭവിച്ചും വീട്ടുസാധനങ്ങൾ പൂർണമായും നശിച്ചതിനാലും ഏറെ ദുരിതപൂർണമായ ജീവിതമാണ് വിദ്യാർത്ഥികൾ നയിക്കുന്നത്. ക്യാമ്പിൽ നിന്നും വീടുകളിലേക്ക് മടങ്ങിയെങ്കിലും സാധാരണ ജീവിതത്തിലേക്ക് പലരും എത്തിയിട്ടില്ല. ഒരാഴ്ച കാലമാണ് ഇവിടെ വെള്ളം കെട്ടിനിന്നത്. വീട്ടുസാധനങ്ങളും ഗൃഹോപകരണങ്ങളും നശിച്ചതുമൂലം എല്ലാം സ്വരുക്കൂട്ടി ജീവിതം തുടങ്ങുവാൻ ഇവർക്ക് അടിയന്തിരമായി 2,000 മുതൽ 8,000 രൂപ വരെ നൽകി 32 കുടുംബങ്ങൾക്ക് 80000 രൂപയോളം സഹായ വിതരണം നടത്തി. ഈ കുട്ടികൾക്ക് ഒരാഴ്ച്ചകാലം ഉച്ചഭക്ഷണം സ്കൂളിൽ വെച്ചു വിളമ്പുകയായിരുന്നു .
ഗ്യാസ് സ്റ്റൗ, വാട്ടർ ടാങ്ക്, മേശ, ബാഗ്, പുസ്തകങ്ങൾ, ചോറ്റുപാത്രം, വാട്ടർബോട്ടിൽ, അടുക്കള പാത്രങ്ങൾ, പുതപ്പ്, തുടങ്ങി 30 സാധനങ്ങൾ അടങ്ങിയ കിറ്റാണ് രണ്ടാം ഘട്ടം വിതരണം ചെയ്തത്.
പ്രളയം മൂലം വീടുമാറി ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ സ്കൂളിലെ NSS അംഗങ്ങൾ ആരും പറയാതെ തന്നെ ക്യാമ്പിൽ വോളന്റിയേഴ്‌സ് ആയി സേവനം ചെയ്തു പ്രശംസ പിടിച്ചുപറ്റി. ദുരിത വീടുകൾ വൃത്തിയാക്കാനും ക്ളോറിനേഷൻ നടപടികൾ പൂർത്തിയാക്കാനും NSS പ്രവർത്തകർ ഓണാവധി മാറ്റിവെച്ചു.
പല കുട്ടികളുടെയും വീട് വാസയോഗ്യമല്ലാത്തതാണ് ഇപ്പോഴും ഇവരുടെ വെല്ലുവിളി. പ്രായം തളർത്തിയവരും കിടപ്പുരോഗികളുമായ മാതാപിതാക്കളുടെ പ്രായമായ പെൺകുട്ടികൾ മാത്രമുള്ള 2 വീടുകളിലെ നിർമാണം ഏറ്റടുക്കുന്നതിനുള്ള തെയ്യാറെടുപ്പിലാണ് അധ്യാപകരും വിദ്യാർത്ഥികളും. സ്വന്തമായി ഭൂമിയില്ലാത്ത ഇവർക്ക് ഒരു തുണ്ട് ഭൂമികിട്ടുകയാണെങ്കിൽ വീടുപണിതു നൽകുവാൻ തയ്യാറാണെന്ന് സ്റ്റാഫ് പ്രതിനിധി സൈമൺ ജോസ് പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ ബാലകൃഷ്ണൻ ടി, സൈമൺ ജോസ്, NSS കോഡിനേറ്റർ രശ്മി കെ എസ്, ജൂലി പി ജെ , ലിജ, ശുഭ എന്നിവരും വിദ്യാർത്ഥികളായ ബാദുഷ ടി യു, സഞ്ജയ് സുരേഷ്, അഭിഷേക് എൻ ബി, അക്ഷയ്, ദീപ ഷാജി, ശോഭ എ ജെ എന്നിവരും നേതൃത്വം നൽകി
0 Comments