NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
11:26 AM
Thu, 1 May 2025

ആരോഗ്യ സര്‍വ്വെ

ആരോഗ്യ സര്‍വ്വെ
പോംപൈ സെന്റ് മേരീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ ആരോഗ്യ സര്‍വ്വെ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ എം.ജെ. റാഫി ആധ്യക്ഷ്യം വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റെജി ബാനര്‍ജി, രശ്മി കെ.എസ്., സ്വപ്‌ന നെജിന്‍, രമേഷ്, രാജലക്ഷ്മി കുറുമാത്ത്, ബാലകൃഷ്ണന്‍, എച്ച്.എം. സജീവന്‍ എന്നിവര്‍ സംസാരിച്ചു. തിരഞ്ഞെടുത്ത വാര്‍ഡുകളിലാണ് സര്‍വ്വെ നടത്തുന്നത്.

0 Comments