NDY5-NjA2-Nzgx-MjQ1-MzM5-NjE1?bWVn-YWxp-bms=
03:47 PM
Thu, 1 May 2025

മണ്ണിന്റെ സ്​പര്‍ശവുമായി മണ്ണറിവ്‌

മണ്ണിന്റെ സ്​പര്‍ശവുമായി മണ്ണറിവ്‌
> ലോക പരിസ്ഥിതി ദിനത്തില്‍ കാട്ടൂര്‍ പോംപൈ സെന്റ് മേരിസ് ഹൈസ്‌കൂളിലെ സീഡ് യൂണിറ്റും സയന്‍സ് ക്ലബ്ബും സംയുക്തമായി നടത്തിയ മണ്ണറിവ് ശ്രദ്ധേയമായി. ശില്പിയും ചിത്രകാരനുമായ ടി.പി. പ്രേംജി കളിമണ്ണില്‍ ശില്പം നിര്‍മ്മിച്ച് ശില്പശാല നയിച്ചു. അദ്ധ്യാപകന്‍ എം.എസ്. സുധീപ് ക്ലാസെടുത്തു. പ്രധാന അദ്ധ്യാപകന്‍ വി.കെ. സജീവന്‍, മാനേജര്‍ പവല്‍ കെ. ആലപ്പാട്ട്, എല്‍.പി. പ്രധാനാധ്യാപിക ടി.ജെ. വിജയകുമാരി, പി.ടി.എ. പ്രസിഡന്റ് രമണി സുന്ദര്‍രാജ്, സിഡ് കോ-ഓര്‍ഡിനേറ്റര്‍ വിക്രമന്‍ പുരയാറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.

0 Comments