തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലെ ഗവണ്‍മെന്‍റ് പ്രസിലേക്ക് ഗ്രൂപ് ‘സി’ തസ്തികയിലെ ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നഴ്സ്, കാന്‍റീന്‍ ക്ളര്‍ക്, കാന്‍റീന്‍ അറ്റന്‍റന്‍റ്, അസിസ്റ്റന്‍റ് ബൈന്‍ഡര്‍, കോപ്പി ഹോള്‍ഡര്‍, മെക്കാനിക്, അസിസ്റ്റന്‍റ് മെക്കാനിക്, ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, വെല്‍ഡര്‍, കാര്‍പന്‍റര്‍, സീനിയര്‍ ആര്‍ട്ടിസ്റ്റ്, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ആര്‍ട്ടിസ്റ്റ് റീടച്ചര്‍, അസിസ്റ്റന്‍റ് ആര്‍ട്ടിസ്റ്റ് റീടച്ചര്‍, കാമറാമാന്‍, ഡാര്‍ക്റൂം അസിസ്റ്റന്‍റ്, പ്ളേറ്റ്മേക്കര്‍, ഡി.ടി.പി ഓപറേറ്റര്‍, ഓഫ്സെറ്റ് മെഷീന്‍ മാന്‍, ഓഫ്സെറ്റ് മെഷീന്‍ അസിസ്റ്റന്‍റ്, അറ്റന്‍റന്‍റ്, റിസോഗ്രാഫ് ഓപറേറ്റര്‍ തുടങ്ങിയ തസ്തികകളിലാണ് അപേക്ഷിക്കാനാകുക. അപേക്ഷകള്‍ Manager, Government of India Press, Kinfra Park P.O, Koratty - 680309 എന്ന വിലാസത്തില്‍ നവംബര്‍ 30ന് മുമ്പായി ലഭിച്ചിരിക്കണം. അപേക്ഷയുടെ മാതൃകക്കും മറ്റ് വിവരങ്ങള്‍ക്കും http://dop.nic.in/ എന്ന വെബ്സൈറ്റില്‍ Advertisements എന്ന വിഭാഗം കാണുക. -

Friday, November 01, 2013
You may like these posts
ലഹരി വിരുദ്ധ ദിനാചരണം
July 07 2019EC Thrissurഗാന്ധി സ്മൃതി ചിത്ര പ്രദര്‍ശനം
October 03 2018EC Thrissurസൗജന്യ ജലഗുണനിലവാര പരിശോധന
October 02 2018EC Thrissur
0 Comments