ന്യൂയോര്‍ക്ക്: ബിസിനസ് രംഗത്തെ കരുത്തരായ അമ്പത് വനിതകളില്‍ നാല് ഇന്ത്യക്കാര്‍. നാലാംസ്ഥാനം നേടിയ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സി.ഇ.ഒ. ചന്ദ കൊച്ചാര്‍ ആണ് പട്ടികയില്‍ മുമ്പിലുള്ള ഇന്ത്യന്‍വനിത.
ബ്രസീലിലെ വന്‍കിട ഊര്‍ജകമ്പനിയായ പെട്രോബാസിന്റെ സി.ഇ.ഒ. മരിയ ഫോസ്റ്റര്‍ ആണ് ഒന്നാമത്. ഫോര്‍ച്യൂണ്‍ മാസികയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ.) അധ്യക്ഷ ചിത്രരാമകൃഷ്ണനാണ് പട്ടികയില്‍ പതിനേഴാമത്. ആക്‌സിസ് ബാങ്ക് മേധാവി ശിഖാ ശര്‍മ 32-സ്ഥാനം നേടിയപ്പോള്‍ എച്ച്.എസ്.ബി.സി. ബാങ്കിന്റെ ഇന്ത്യയുടെ ചുമതലയുള്ള നൈന ലാല്‍ കിഡ്വാനി 42-ാമതെത്തി.
അതേസമയം ഇന്ത്യന്‍ വംശജയും പെപ്‌സികോ മേധാവിയുമായ ഇന്ദ്രനൂയി ബിസിനസ് രംഗത്തെ കരുത്തുറ്റ അമേരിക്കന്‍വനിതകളുടെ പട്ടികയില്‍ രണ്ടാംസ്ഥാനം നേടി.

0 Comments