ലഹരിയെ തടയിടാൻ വായനയും എഴുത്തും ശീലമാക്കണമെന്ന് മേജർ പി.ജെ. സ്റ്റൈജു.
കാട്ടൂർ പോംപെ സെന്റ് മേരീസ് വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി ഓഫീസർ കൂടിയായ മേജർ പി.ജെ. സ്റ്റൈജു. കരിയർ മാസ്റ്റർ സൈമൺ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വിനിത വി ബി മുഖ്യപ്രഭാഷണം നടത്തി. വിമുക്തി കോ ഓർഡിനേറ്റർ രസ്മി കെ എസ്, കുമാരി നെഹ്‌ല പി എ എന്നിവർ പ്രസംഗിച്ചു. സെമിനാറിനു ശേഷം വിദ്യാർത്ഥികൾ പുസ്തകവും പേനയും ഉയർത്തി പിടിച്ച് ലഹരിക്കെതിരെ പ്രതിരോധിക്കാൻ എഴുത്തും വായനയും ശീലമാക്കുമെന്ന് പ്രതിജ്ഞയെടുത്തു. സ്കൂളിലെ കരിയർ ഗൈഡൻസ് സെല്ലാണ് പരിപാടി സംഘടിപ്പിച്ചത്.


0 Comments