ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് പരിധിയിൽ കാട്ടൂർ പോംപേ സെൻ്റ് മേരീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻറെ മൂന്നാമത്തെ യോഗത്തിൽ തൃശ്ശൂർ എക്സൈസ് ഡിവിഷൻ വിമുക്തി റിസോഴ്സ് പേഴ്സണും, ഇരിഞ്ഞാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറും, വിമുക്തി കോർഡിനേറ്ററുമായ ജദീർ പി എം, സമകാലീന വിഷയങ്ങളിൽ ഊന്നി ലഹരി വിരുദ്ധ ക്ലാസ്സ് നൽകി. തുടർന്ന് പത്രവായനയെ പ്രോത്സാഹിപ്പിക്കുന്ന ഭാഗമായി പൊതുവിജ്ഞാനം ഉൾപ്പെടുത്തി വിമുക്തി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് വിമുക്തി മെഡൽ നൽകി ആദരിച്ചു. ലഹരിവിരുദ്ധ ക്ലബ് കൺവീനർ രശ്മി ടീച്ചർ ടി പരിപാടിക്ക് നേതൃത്വം നൽകി. ലഹരി വിരുദ്ധ ക്ലബ് പ്രസിഡണ്ട് മാസ്റ്റർ ഉവൈസ് നന്ദി പ്രകാശിപ്പിച്ചു


0 Comments