
പോംപെ സെന്റ് മേരീസ് ഹയർസെക്കൻഡറി (വൊക്കേഷണൽ) സ്കൂൾ പ്രവേശനോത്സവം' Voyage' 2025 സ്കൂൾ മാനേജർ വിൻസെന്റ് ജോൺ പാനികുളം ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ബൈജു എം കെ അധ്യക്ഷത വഹിച്ചു. കരിയർ മാസ്റ്റർ സൈമൺ ജോസ് മുഖ്യപ്രഭാഷണം നടത്തി. പൂർവവിദ്യാർത്ഥിയും സിവിൽ പോലീസ് ഓഫീസറുമായ ഷനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിനിത വി ബി എൻഎസ്എസ് പ്രവർത്തന പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് പ്രധിനിധി ജൂലി പിജെ ആശംസകൾ നേർന്നു. നവാഗതർക്ക് പച്ചക്കറി തൈകളും ഡ്രൈ ഫ്രൂട്സ് പാക്കറ്റും വിതരണം ചെയ്തു. എൻഎസ്എസ് വളണ്ടിയേഴ്സ് ലഹരി വിരുദ്ധ നൃത്തശില്പം അവതരിപ്പിച്ചു. തുടർന്നു എല്ലാവരും തിരി തെളിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രിൻസിപ്പാൾ പ്രിയ കെ ബി സ്വാഗതവും രശ്മി കെ എസ് നന്ദിയും പറഞ്ഞു.
0 Comments