139 വർഷത്തെ പാരമ്പര്യവുമായി കാട്ടൂരിന്റെ വളർച്ചയിൽ എന്നും ഒരു വെള്ളിനക്ഷത്രമായി പ്രശോഭിക്കുന്ന നമ്മുടെ കലാലയത്തിൽ വൊക്കേഷണൽ വിഭാഗം ആരംഭിച്ചിട്ട് 23 വർഷം പൂർത്തിയാകുകയാണ്. ഒരു പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ കാട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലങ്ങളിൽ നൂതനസരണികൾ സൃഷ്ടിക്കുവാൻ വി.എച്ച്.എസ്.സി വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ 100% റിസൾട്ടുകളും മറ്റ് മേഖലകളിൽ നേടിയ വളർച്ചയും ആർക്കും അവഗണിക്കാനാവാതെ തന്നെ നിൽക്കുന്നു.
വ്യക്തിത്വവികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസമാണ് ഈ സ്കൂൾ ലക്ഷ്യം വെക്കുന്നത്. പഠിക്കുന്നതിനോടൊപ്പം കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു പാട് സാധ്യതകളാണ് ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഓരോ വിദ്യാർത്ഥിയും ഒരു വിജ്ഞാന കോശമായി മാറിയിട്ടു മാത്രം കാര്യമില്ല, അറിവ് ഉപയോഗപ്പെടുത്തുവാൻ അവന് കഴിയണമെന്ന ശാഠ്യമാണ് വിദ്യാർത്ഥികളെ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രായോഗിക പരിശീലനത്തിന് മറ്റ് സ്ഥാപനങ്ങളിലേക്കയക്കുവാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. 
+2 സയൻസ് ഗ്രൂപ്പിന്റെ അതേ സിലബസ്സും, പരീക്ഷയുമുള്ള മെഡിക്കൽ ട്രേഡും  +2 കോമേഴ്സ് ഗ്രൂപ്പിനു സമാനമായ ട്രേഡുമാണ്  നമ്മുടെ സ്കൂളിൽ നടത്തിവരുന്നത്. 
അധ്യയനത്തോടൊപ്പം തൊഴിലും പഠിപ്പിക്കുന്ന വൊക്കേഷണൽ ഹയർസെക്കണ്ടറി അഥവാ തൊഴിലധിഷ്ഠിത വിദ്യാഭ്യാസസമ്പ്രദായം ഉയർന്ന പഠനങ്ങൾക്ക് വഴിയൊരുക്കുന്നതോടൊപ്പം വർദ്ധിച്ച തൊഴിൽ സാധ്യതതയും നൽകുന്നു.

നമ്മുടെ സ്കൂളിന്റെ മാത്രം പ്രത്യേകതകൾ

 ലേണിങ്ങ് ആക്റ്റിവേഷൻ പ്രോഗ്രാം

കുട്ടികളുടെ സ്വഭാവരൂപീകരണത്തിനായി മനഃശാസ്ത്ര വിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ. പഠന-വിനോദയാത്രകളും, ഫാക്ടറി സന്ദർശനങ്ങളും ഉൾക്കൊള്ളിച്ച ഏക്റ്റിവിറ്റി പ്രോഗ്രാം.

ടാലന്റ് സ്കാൻ 

വിദ്യാർത്ഥികൾക്ക് അവരുടെ അറിവും കഴിവും പ്രകടിപ്പിക്കുവാനുള്ള രസകരവും ലളിതവുമായ എഡ്യൂടേയ്ൻമെന്റ് പ്രോഗ്രാം.

കൗൺസലിങ്ങ് സെന്റർ

ലക്ഷ്യബോധത്തിന്റെ അഭാവമാണ് ഭൂരിഭാഗം വിദ്യാർത്ഥികളേയും അലട്ടുന്ന പ്രശ്നം. ഒരു ജീവിതലക്ഷ്യം തയ്യാറാക്കുന്നതിനും ആത്മവിശ്വാസം കൈവരിക്കുന്നതിനും, പ്രശ്നപരിഹാരത്തിലേക്ക് കുട്ടികളെ നയിക്കുന്നതിനും ഉള്ള കൗൺസലിംഗ്ഗ ക്ലിനിക്ക്. 


ഫ്യൂച്ചർ വിൻഡോ

വിദ്യാർത്ഥികൾക്ക് സ്വന്തം വിദ്യാഭ്യാസയോഗ്യതയും മറ്റു കഴിവുകളും അടങ്ങിയ ബയോഡാറ്റ സൗജന്യമായി രജിസ്റ്റർചെയ്യുന്നതിനും PSC, UPSC മുതൽ എല്ലാ മത്സര പരീക്ഷകളെക്കുറിച്ചും എപ്പോൾ എങ്ങനെ തയ്യാറാവണ മെന്നതിനെക്കുറിച്ചുള്ള മാർഗനിർദ്ദേശത്തിനുള്ള സൗകര്യമാണ് ഫ്യൂച്ചർ വിൻഡോ.

ഐ.ടി ക്ലിനിക്ക്

ആധുനിക ഇൻഫോർമേഷൻ ടെക്നോളജി പരിചയപ്പെടുത്തുന്ന ഐ.ടി ക്ലാസുകൾ, സിലബസ്സിനു പുറത്തുള്ള അക്കൗണ്ടിംഗ് പാക്കേജ് (ടാലി) പഠനം.... വിവരസാങ്കേ തികവിദ്യയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടു ത്തി രൂപകൽപ്പനചെയ്ത വെബ്സൈറ്റ്, ഇന്റർനെറ്റ് ഓൺലൈൻ മാഗസിൻ....

യോഗക്ലാസ്

വൈകാരിക പക്വതയാർജ്ജിക്കുവാൻ ആഴ്ചയിൽ രണ്ടു ദിവസം യോഗക്ലാസ്.

ക്ലബ്ബുകൾ

നാച്ച്വറൽ, കൾച്ചറൽ, ആർട്സ്, സ്പോർട്സ്സ്, ടൂറിസം ക്ലബ്ബുകൾ. വർഷാരംഭത്തിലെ ഫ്രെഷേഴ്സ് ഡേ തുടങ്ങി, ഓണസദ്യ, ഓണക്കളി, കായിക മത്സരങ്ങൾ, റം സാൻ വിരുന്ന്, ക്രിസ്മസ്സ് ന്യൂഇയർ ആഘോഷങ്ങൾ, വിവിധ മത്സരങ്ങൾ, ശാരീരിക മാനസിക വ്യക്തിത്വ വികസനത്തിനുള്ള ധാരാളം ക്ലാസുകൾ, സെമിനാറുകൾ, ചർച്ച കൾ...... അക്കമിട്ടു നിരത്തിയാൽ ഒരുപാടുണ്ട്.

വി.എച്ച്.എസ്. ഇ. കോഴ്സുകൾക്ക്
മാത്രമായ പ്രത്യേകതകൾ

  1. കുറഞ്ഞ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം (25 കു ട്ടികൾ / ബാച്ച്) കൂടുതൽ പഠനസമയം, അച്ചടക്കം. വ്യക്തിത്വവികസനം, പ്രായോഗിക പരിശീലനം.
  2. vhse യുടെ ചില കോഴ്സുകൾ കേരളസർക്കാറിന്റെ കീ ഴിലുള്ള വിവിധ തൊഴിലുകൾ നേടുന്നതിന് അടി സ്ഥാനയോഗ്യതയായി കേരള PSC അംഗീകരിച്ചിരിക്കുന്നു.
  3. സംസ്ഥാനത്തെ എല്ലാ പോളിടെക്നിക്കുകളിലും വി വിധ ട്രേഡുകൾക്കും VHSE പാസ്സായവർക്ക് 2 ശതമാ നം സംവരണം ഏർപ്പെടുത്തിയിരിക്കുന്നു.
  4. VHSE സ്കൂളിലെ ലാബ് അസിസ്റ്റന്റ് തസ്തികകൾ അ താത്  VHS കോഴ്സ് പാസായവർക്കു മാത്രം സംവര ണം ചെയ്തിട്ടുണ്ട്, (സംസ്ഥാനത്ത് ഇപ്പോൾ 1000 VHS കോഴ്സുകൾ ഉണ്ട്)
  5. VHSE കോഴ്സും ഡിഗ്രിയും കഴിഞ്ഞാൽ ഇൻസ്ട്രക്ട ർ നിയമനം.
  6. VHSE യിലെ നിശ്ചിത കോഴ്സുകൾ ജയിച്ചവർക്ക് പ്രതിമാസം 900 ക. പ്രതിഫലത്തോടു കൂടിയ അപ്രന്റീ സ്ഷിപ്പ് ട്രെയിനിങ്ങിന് കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളിൽ അവസരം ലഭിക്കുന്നു.
  7. സ്വയം തൊഴിൽ ലഭ്യമാകുന്നു. സ്വയം തൊഴിൽ നേടു ന്നതിന് വായ്പ സൗകര്യത്തിനു മുൻഗണന ലഭിയ്ക്കും 

വി.എച്ച്.എസ്. ഇ. കോഴ്സുകളും
പൊതുവായ പ്രത്യേകതകളും

  •   VHS  കോഴ്സ് ജയിച്ചവർ +2 വിദ്യാർത്ഥികളെ പ്പോലെ  ഉന്നതപഠനത്തിന് അർഹരാണ്.
  • സർക്കാർ, സ്വകാര്യമേഖലകളിലുള്ള ഏതൊരു തസ്തികയിലും തൊഴിൽ നേടാൻ +2 വിദ്യാർത്ഥി കളെപ്പോലെ ഇവരും അർഹരാണ്.
  • ഇംഗ്ലീഷ്, ഫിസിക്സ്. കെമിസ്ട്രി, ബയോളജി, മാത്ത്സ്, ബിസിനസ്സ് സ്റ്റഡീസ്, അക്കൗണ്ടൻസി,  എന്നീ വിഷയങ്ങൾ +2 കോഴ്സുകളിലെത്തന്നെയാണ്.  പുസ്തകവും സിലബസ്സും പരീക്ഷാ ചോദ്യപേപ്പറും ഒന്നാണ്.
  • പ്രൊഫഷണൽ കോഴ്സുകളായ  മെഡിസിൻ / എൻ ജിനീയറിംഗ്, CA, ICWAI, ACS, B,Sc, MLT, B.Pharm, BSc, BSc., Agriculture, BSc. Nursing, BSc. Biotechnology, BSc. Microbiology, BSc. Biochemistry, TTC, D. Pharm, DMLT, BSc., Fisheries, BSc Forestry തുടങ്ങിയ കോഴ്സുകളി ൽ പ്രവേശനം നേടുന്നതിന് +2 വിദ്യാർത്ഥികളെപ്പോലെ ഇവരും അർഹരാണ്.
  • സയൻസ് ഗ്രൂപ്പിൽ പഠനം നടത്തി  സംസ്ഥാന യുവജനോത്സവത്തിൽ കലാതിലകം, കലാപ്രതിഭാ പട്ടം നേടുന്നവർക്ക് മെഡിസിൻ, എൻജിനീയറിംഗ് കോഴ്സുകൾക്ക് സീറ്റ് സംവരണമുണ്ട്. സംസ്ഥാന കലാകായിക മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ട്.